Sunday, February 7, 2010

ഒരു പ്രാര്‍ത്ഥന....

വലിയ മെട്രോ സിറ്റി യില്‍ ഞാന്‍ എത്തിയിട് രണ്ടു വര്ഷം ആകുന്നു. ഓരോരുത്തര്കും അവരവരുടേതായ സ്വാതന്ത്ര്യത്തില് നിന്നുകൊണ്ട് ഇഷ്ടാനുസരണം ജീവികാനുള്ള അനുയോജ്യമായ സാഹചര്യം ഇവിടം നല്‍കുന്നു. ഒരു വനവാസത്തിന്റെ പ്രതീതി എനിക്ക് നല്‍കുന്ന ഈ ജീവിതത്തിന്റെ ചെറിയ ഈ ഇടവേളയില്‍ ഞാന്‍ കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങള്‍, നിത്യവും പരിച്ചയപെടുന്ന പുതിയ വേഷങ്ങള്‍, കുറച്ചൊക്കെ വിഷാദവും കുറച്ചു സന്തോഷവും നല്‍കി കടന്നുപോകുന്നു.

അതില്‍ മലയാളികളും, തെലുങ്കരും, തമിഴരും, ബീഹാറികളും, മാര്‍വാടികളും ..... അങ്ങനെ എല്ലാവരും ഉണ്ട്. അതിനു ഏറ്റവും നല്ല ഉദാഹരണം എന്റെ ഹോസ്റ്റല്‍ തന്നെയാണ്. അവിടെ ഡല്‍ഹി മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാവരും ഉണ്ട്. പല സംസ്ഥാനങ്ങളില്‍ ഉള്ളവര്‍, പല ഭാഷയില്‍ സംസാരിക്കുന്നവര്‍,, പല സംസ്കാരങ്ങളില്‍ ഉള്ളവര്‍... പക്ഷെ അതിനുള്ളില്‍ ഞങ്ങള്‍ എല്ലാവരും ഒരേ ഭാഷ സംസാരിക്കുന്നു, ഒരേ ഭക്ഷണം കഴിക്കുന്നു, ഒരുമിച്ചു ഉറങ്ങുന്നു....

പക്ഷെ അതിനുള്ളിലും എന്നും വേദനയോടു കൂടി മാത്രം ഓര്‍ക്കേണ്ടി വരുന്ന രണ്ടു മുഖങ്ങള്‍ - ധനുവും ദീപയും -പത്രണ്ടും പിന്നെ എഏഴോ എട്ടോ വയസ്സും പ്രായം മാത്രമുള്ള രണ്ടു പെണ്‍കുട്ടികള്‍... ദാരിദ്ര്യത്തില്‍ ജനിച്ചതിന്റെ പേരില്‍ തെരുവില്‍ വളര്‍ന്നവര്‍... ആരുടെയൊക്കെയോ പുണ്യത്തിന്റെ ഭലമായി അവിടെ എതിചെര്ന്നപോള്‍ എല്ലാവരും ആശ്വസിച്ചു. പക്ഷെ അവിടെയും ഈ പ്രായത്തില്‍ അവര്ക് നന്നായി അധ്വാനിക്കേണ്ടി വരുന്നു. ഭക്ഷനതിനുമാപ്പുരം അവരുടെ പ്രതിഭലം മറ്റുള്ളവര് പങ്കുവേചെടുക്കുന്നു. കുറഞ്ഞ ശമ്പളത്തില്‍ ഒരുപാട് ജോലികള്‍ തീര്‍കുംപോള്‍ ജോലി നല്‍കുന്നവരോ , കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നതിനും സ്കൂളില്‍ അയക്കുന്നതിനും പകരം പത്തു വയസിനു മുന്‍പേ കാശ് ഉണ്ടാക്കുന്നതുകൊണ്ട് രക്ഷിതാക്കള്‍ എന്ന് പറയുന്നവരോ നമ്മളോ നമ്മുടെ സംമൂഹമോ ആരും ഇതു കാണുന്നു എന്ന് നടിക്കുന്നില്ല.

ഞാന്‍ ഈ ഹോസ്റ്റലില്‍ എത്തുമ്പോഴേ ധനു ഇവിടെയുണ്ട്. മുന്നോ നാലോ തവണ അവള്‍ എവിടെ നിന്നും രക്ഷപ്പെട്ടു പോയിരുന്നു. പക്ഷെ വീണ്ടും വീണ്ടും അവള്‍ അവിടെ തന്നെ എത്തിച്ചേരുന്നു. ഒരു പരിധി വരെ ഒരു സുരക്ഷിതത്വം അവള്‍ക് കിട്ടുന്നുണ്ടെങ്കിലും വളര്‍ന്നു വരുന്ന ഒരു കുട്ടിക്ക് കിട്ടേണ്ട നീതിയൊന്നും അവള്‍ക്കു ലഭിക്കുന്നില്ല. അവിടത്തെ ഭരിച്ച ആ ജോലികള്‍ക്കെല്ലാം അപ്പുറം മുന്നോ നാലോ ദിവസം പഴക്കം ഉള്ള ഭക്ഷണം കിട്ടിയപ്പോഴാണ് അവള്‍ രണ്ടു ദിവസം പട്ടിണി കിടന്നത്. അവിടെയും അവള്‍ തന്നെ പരാചയപ്പെട്ടു , ഒന്നും കഴിക്കാതെ അവള്‍ക്കു ആ പണികളെല്ലാം ചെയ്യേണ്ടി വന്നു. അവളുടെ ധീരമായ സമരം അതിന്റെതായ അര്‍ത്ഥത്തില്‍ ആരും മനസിലാക്കിയില്ല.

മാത്രമല്ല അത് അവസാനിപ്പിച്ചുകൊണ്ടാണ് രണ്ടു ദിവസം മുന്‍പ് ദീപയെ അവിടെ ആരോ കൊണ്ടുവരുന്നത്. ദേഹം മുഴുവന്‍ അടി കൊണ്ട് മുറിഞ്ഞ പാടുകള്‍ പലതും ഉണങ്ങിയിട്ടില്ല, അവള്‍ക്കു എത്ര വയസ്സുന്ടെന്നറിയില്ല, വര്‍ഷങ്ങളായി ഒന്നും കഴിക്കുന്നില്ല എന്ന് തോന്നിക്കുന്ന കറുത്ത് കരുവാളിച്ച ശരീരവും..... എന്ത് ചെയ്യണം എന്നറിയാതെ അവള്‍ ഓരോരുത്തരെയും പകച്ചു നോക്കുന്നു....

നിലനില്‍പ്പിനു വേണ്ടി കഷ്ടപെടുന്ന എത്രെയോ കുഞ്ഞുങ്ങള്‍ നമുക്ക് ചുറ്റും നിന്നും കരയുന്നു, ഒരാളെ പോലും രക്ഷിക്കാന്‍ ആരും മെനക്കെടുന്നില്ല,

ചുരുക്കം ചിലര്‍ പോയിട് എന്തെങ്കിലും ലാഭം നോക്കി മാത്രം കുട്ടികളെ എന്ത് വൃത്തികേടിനും ഉപയോഗിക്കുന്നവര്‍ ആണ് കൂടുതലും. ധനുവിനെയും ദീപയും കാണുമ്പൊള്‍ തോന്നുന്ന വിഷമം, അവരുടെ സങ്കടങ്കല്‍ കേള്‍ക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍... അതിനപ്പുറം എനിക്കും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.....

അവരുടെ ആരോഗ്യത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥനയോടെ..........

1 comment:

  1. എന്റെ നെഞ്ചിടിപിച്ച എഴുവയസുകാരി ഇന്നും
    പത്തിരുപതു പേര്‍ക്ക് ചോറും കറിയും ഉണ്ടാക്കുന്നു
    അത്രയും വലിയ പത്രത്തില്‍ നിന്നും ഒറ്റയ്ക്ക് ചോറ് വാര്‍ക്കുന്നു,,
    വളരെ ദിവസം പഴകിയ ഭക്ഷണം കഴിക്കുന്നു
    പട്ടിണി കിടന്നു സമരം ചെയ്തു സ്വയം തോല്‍ക്കുന്നു
    അതിനുമപ്പുറം പേടി പെടുത്തുന്ന സത്യമായി അവള്‍ വളരുന്നു
    ഒന്നും മാറിയിട്ടില്ല
    http://sarasamukhi.blogspot.com/2010/02/blog-post.html

    ReplyDelete